കുറ്റപത്രം ഇന്ന്, ദിലീപ് എട്ടാം പ്രതി | Dileep Case Latest | Oneindia Malayalam

2017-11-22 62

Dileep Named 8th Accused; Charge Sheet Will Submit Today

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരിക്കും പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുക. 11 പ്രതികളുള്ള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. രണ്ട് പേര്‍ മാപ്പ് സാക്ഷികളും. ദിലീപിനെ കേസിലെ ഒന്നാം പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം നേരത്തേ നടത്തിയിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസ് പൊളിയാനിടയുണ്ടെന്ന് നിയമോപദേശം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ദിലീപിനെ കേസിലെ എട്ടാം പ്രതിയാക്കാന്‍ പോലീസ് തിരുമാനിച്ചത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെണ് കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ വാദങ്ങള്‍ ദുര്‍ബലമാക്കി ഹൈക്കോടതിയില്‍ ദിലീപ് ജയം നേടിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിനു വേണ്ടി പോവാന്‍ തന്നെ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. വിദേശ യാത്ര തടയാന്‍ പ്രോസിക്യൂഷന്‍ ശക്തമായി ശ്രമിച്ചുവെങ്കിലും കോടതി ദിലീപിന് അനുകൂലമായി വിധി പറയുകയായിരുന്നു.

Videos similaires